POEM CREATION
POEM CREATION
- MAURYA EMPIRE
പാടലീപുത്രത്തെ ആസ്ഥാനമാക്കിയ
മൌര്യഭരണത്തിൻ കാലഘട്ടം.
വിസ്തൃതമായ മൌര്യസാമ്രാജ്യത്തിൽ
ശക്തനാം യോദ്ധാവ് ചന്ദ്രഗുപ്തൻ.
അർത്ഥശാസ്ത്രത്തിലെ കൌടില്യതന്ത്രത്തി-
നാസ്പദമാക്കിയ രാജ്യഭരണം.
പിൽക്കാലഘട്ടത്തെ ശക്തനാം യോദ്ധാവ്
പിയദശ്ശിയെന്ന അശോകരാജൻ.
കലിംഗയും കാശ്മീരും കീഴടക്കിക്കൊണ്ട്
സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു.
ബുദ്ധമതത്തിലധിഷ്ഠിതമായ
ധമ്മ നടപ്പാക്കി ചക്രവർത്തി.
ബ്രാഹ്മണർ, ജൈനർ, ബൌദ്ധർ എന്നിവരും
അജീവികന്മാർ തുടങ്ങിയവരും
വാണരുളുന്ന വിശാലമാം രാജ്യത്ത്
ഐക്യസൌഹാർദ്ദങ്ങൾ അനിവാര്യമല്ലോ.
ശാസനങ്ങളിലൂടെയാശയ കല്പനകൾ
മാനവരിലെത്തിച്ചു ചക്രവർത്തി.
Comments
Post a Comment